top of page

ആ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത് WCC : ബി ഉണ്ണികൃഷ്ണൻ

  • POPADOM
  • Jan 4, 2022
  • 1 min read

മലയാള സിനിമാ രംഗത്ത് ചരിത്രത്തിൽ ആദ്യമായി വിപ്ലവകരമായ ഒട്ടേറെ ചർച്ചകൾക്ക് വഴി വെച്ചതാണ് WCC (Women in Cinema Collective) യുടെ രൂപീകരണവും തുടർന്നുള്ള സംഭവങ്ങളും. ചലച്ചിത്ര രംഗത്തെ തൊഴിലാളികളുടെ സംഘടനയായ ഫെഫ്ക്കയെ (FEFKA - Film Employees Federation of Kerala) WCC സ്വാധീനിച്ചതിനെപ്പറ്റി സംഘടനയുടെ ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണൻ തുറന്ന് പറയുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ. ഗായിക സിതാര കൃഷ്ണകുമാറുമായുള്ള (Sithara Krishnakumar) Storytel - Stories Untold എന്ന സംഭാഷണ പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഈ തുറന്ന് പറച്ചിൽ.


"ലിംഗ പക്ഷപാതം പാടില്ല എന്നത് ആദ്യം മുതലേ ഞങ്ങളുടെ ഭരണഘടനയിലുണ്ട്.

ഫെഫ്ക്കക്ക് കീഴിലുള്ള 19 യൂണിയനുകളിലും

ഉപാധികളില്ലാതെ സ്ത്രീകൾക്ക് മെമ്പർഷിപ്പ് കൊടുക്കും. സ്ത്രീകൾ ഇല്ലാത്ത ലൈറ്റ് തൊഴിലാളികളുടെ യൂണിയനിൽ സ്ത്രീകളുടെ യൂണിറ്റ് ഉണ്ടാക്കാൻ പോകുകയാണ്. അവർക്ക് ട്രെയിനിംഗ് കൊടുക്കും. ഡ്രൈവർമാരായി സ്ത്രീകളെ സിനിമയിലേക്ക് കൊണ്ടുവരാൻ മുൻകൈ എടുക്കുകയാണ് ഇപ്പോൾ. അങ്ങനെ തൊഴിൽ കഴിഞ്ഞ് ഒറ്റക്ക് പോകുന്ന പെൺകുട്ടിക്ക് കൂടുതൽ സുരക്ഷിതത്വം തോന്നും. എല്ലാ രംഗത്തും സ്ത്രീകളെ കൊണ്ടുവരണം എന്ന ഈ തീരുമാനം എടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് WCC യുടെ ഇടപെടൽ ആയിരിക്കാം. അത് സമ്മതിക്കുന്നത് തന്നെയല്ലേ അതിന്റെ ജനാധിപത്യം?" അദ്ദേഹം വ്യക്തമാക്കി.



തന്റെ സിനിമകളിലെ 'പൊളിറ്റിക്കൽ കറക്റ്റ്നസി'നെപ്പറ്റിയും സിനിമക്കും സംഘടനക്കും അപ്പുറമുള്ള ജീവിതത്തെപ്പറ്റിയും ആഗ്രഹങ്ങളെപ്പറ്റിയും വിവാദങ്ങളെപ്പറ്റിയും സിതാരയുമായി ബി ഉണ്ണികൃഷ്ണൻ (B Unnikrishnan) തുറന്ന് സംസാരിക്കുന്നുണ്ട് ഈ സംഭാഷണത്തിൽ. Wonderwall Media യുടെ YouTube ചാനലിൽ ഇതിന്റെ പൂർണ്ണമായ വീഡിയോ കാണാം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page