സ്വവർഗ്ഗ അനുരാഗിയായി പുതിയ സൂപ്പർമാൻ. വിപ്ലവകരമായ തീരുമാനമായി ഡിസി.
- POPADOM
- Oct 13, 2021
- 1 min read
വിപ്ലവകരമായ പ്രഖ്യാപനവുമായി ഡി സി കോമിക്സ്. എൺപത് വർഷമായി ലോകമെമ്പടും ആരാധകരുള്ള ഡി സി കോമിക്സിന്റെ സൂപ്പർമാൻ സീരിസിന്റെ അഞ്ചാം പതിപ്പായ 'സൂപ്പര്‍മാന്‍: Son of Kal-El' ൽ സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കുകയാണ്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റാണ് ഇതില്‍ സൂപ്പര്‍മാന്‍.

അടുത്തമാസം പുതിയ ലക്കം കോമിക് ബുക്ക് പുറത്തിറങ്ങും. പുതിയ സൂപ്പര്‍മാനും ആൺ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്റെയും, ചുംബിക്കുന്നതിന്റെയും ചിത്രം ഡി സി പുറത്തുവിട്ടിട്ടുണ്ട്.

സമൂഹത്തിലെ ഒരു വിഭാഗത്തിന് അവരെ തന്നെ സൂപ്പര്‍മാനിലൂടെ കാണാനുള്ള അവസരം ഉണ്ടാക്കുന്നു എന്നാണ് കഥാകൃത്ത് ടോം ടെയ്‌ലര്‍ അഭിപ്രായപ്പെടുന്നത്.




Comments