top of page

നിഗൂഢതകള്‍ ഒളിപ്പിച്ച് എസ്ജി 251; പുതിയ സുരേഷ് ഗോപി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

  • POPADOM
  • Jun 26, 2021
  • 1 min read

സുരേഷ് ഗോപിയെ നായകനാക്കി രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. സുരേഷ് ഗോപിയുടെ ജന്മദിനം അനുബന്ധിച്ചാണ് പോസ്റ്റര്‍ ഇന്ന് പുറത്തിറക്കിയിരിക്കുന്നത്.


ഒരു കണ്ണില്‍ ലെന്‍സ് വച്ച് വാച്ച് നന്നാക്കുന്ന രീതിയിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. കട്ടിയിലുള്ള താടിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഒരു പഴയ റേഡിയോയും പഴയ ടൈംപീസുകളും ക്ലോക്കും പശ്ചാത്തലത്തില്‍ കാണാം.


ree

ഒപ്പം മേശപ്പുറത്ത് ചില പുസ്തകങ്ങളും മേശക്ക് കീഴില്‍ ഒരു നായയുമുണ്ട്. സെല്‍വിന്‍ റാബ് രചിച്ച 'ഫൈവ് ഫാമിലീസ്,' ആമിര്‍ മുഹമ്മദ് രചിച്ച 'കെഎല്‍ ന്വ: റെഡ്,' തുടങ്ങിയ പുസ്തകങ്ങളാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിനു മുന്നിലുള്ള മേശപ്പുറത്തുള്ളത്.


പേരിട്ടില്ലാത്ത സിനിമയെ സൂചിപ്പിക്കാന്‍ സുരേഷ് ഗോപിയുടെ 251ാം സിനിമ എന്ന അര്‍ത്ഥത്തില്‍ എസ്ജി 251 എന്ന ടൈറ്റിലാണ് നല്‍കിയിരിക്കുന്നത്.


എതിറിയല്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രത്തിന്റെ നിര്‍മാണം. സമീന്‍ സലീമാണ് ചിത്രത്തിന്റെ തിരക്കഥ. ഓഗസ്റ്റ് സിനിമാസിനാണ് ചിത്രത്തിന്റെ വിതരണാവകാശം.


നിലവില്‍ സുരേഷ്‌ഗോപിയുടെ 250ാം ചിത്രമായ 'ഒറ്റക്കൊമ്പന്റെ,' ചിത്രീകരണം പുരോഗമിക്കുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന 'ഒറ്റക്കൊമ്പന്‍,' മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page