"തീ മിന്നൽ..." ആവേശമായി മിന്നല്‍ മുരളിയിലെ പാട്ട്
- POPADOM
- Nov 9, 2021
- 1 min read
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയെ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് 'മിന്നല്‍ മുരളി'യിലെ "തീ മിന്നൽ..." പാട്ട് എത്തി.

മനു മഞ്ജിതിന്റെ വരികള്‍ക്ക് സുഷീന്‍ ശ്യാം സംഗീതം നല്‍കിയ ഗാനം മാര്‍ത്ത്യനും സുഷീന്‍ ശ്യാമും ചേർന്നാണ് പാടിയത്. ''തീ മിന്നല്‍ തിളങ്ങി... കാറ്റും കോളും തുടങ്ങി...'' എന്ന ഗാനം ഈ ബേസിൽ ജോസഫ് - ടൊവിനൊ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും കൂട്ടുന്നതാണ്.
90കളുടെ പശ്ചാത്തലത്തിൽ ഒരു സാധാരണ മനുഷ്യന്‍ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് ജയ്സൺ എഴുതിയ 'മിന്നൽ മുരളി'യുടെ കഥ.
വീക്കെന്റ് ബ്ലോക്ക് ബസ്‌റ്റേഴ്‌സ് (സോഫിയ പോള്‍) നിര്‍മ്മിച്ച ഈ ആക്ഷന്‍ ചിത്രം ഡിസംബര്‍ 24 ന് Netflixലൂടെ റിലീസ് ചെയ്യും.
ഗുരു സോമസുന്ദരം, ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.
Comments