"ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ടു" ഉടലിനെ കുറിച്ച് ഇന്ദ്രൻസ്
- POPADOM
- May 19, 2022
- 1 min read
ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ടു വശം കെട്ട സിനിമയാണ് 'ഉടൽ' എന്ന് നടൻ ഇന്ദ്രൻസ്. ഉടലിന്റെ പ്രീമിയർ ഷോയ്ക്ക് ലഭിച്ച പ്രതികരണത്തിന് നന്ദി പറഞ്ഞു കൊണ്ട് എഴുതിയ ഫേസ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

ഇത്തിരി പോന്ന തന്നെ കൊണ്ട് രണ്ടാഴ്ചയിലേറെയാണ് മാഫിയ ശശി സാർ ആക്ഷൻ രംഗങ്ങൾ ചെയ്യിച്ചതെന്നും അതത്രയും സ്‌ക്രീനിൽ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷമെന്നും ഇന്ദ്രൻസ് കുറിച്ചു.
ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ് ഉടലിന്റേതെന്നും സംവിധായകൻ രതീഷ് രഘുനന്ദൻ അത് നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
രതീഷ് രഘുനന്ദൻ ആണ് ഉടലിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം നാളെ തീയേറ്ററുകളിൽ എത്തും.
Comments