'വാരിയംകുന്നൻ' സിനിമയാക്കും. രണ്ട് ഭാഗങ്ങൾ ഉണ്ടാകുമെന്ന് കോമ്പസ് മൂവീസ്.
- POPADOM
- Sep 3, 2021
- 1 min read
വിവാദമായ 'വാരിയംകുന്നൻ' പ്രോജക്ടിൽ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയതിന് പിന്നാലെ സിനിമ നിർമിക്കാനിരുന്ന കോമ്പസ് മൂവീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്തിറങ്ങി. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കുന്നു.

"വെല്ലുവിളികൾ മനസിലാക്കി തന്നെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ദൗർഭാഗ്യകരമായ സാഹചര്യങ്ങളാലാണ് ആഷിക് അബുവിനും പൃഥ്വിരാജിനും മാറി നിൽക്കേണ്ടി വന്നത്. ഏറ്റവും മികച്ച കലാമികവോടെ തന്നെ 'വാരിയംകുന്നൻ' ആഗോള സിനിമാ ലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്തനത്തിലാണ്. കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാർ വിപ്ലവത്തിന്റെയും ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനം. പിന്നണി പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. അണിയറ പ്രവർത്തകരെയും നടീനടന്മാരെയും കുറിച്ചുള്ള പരിഷ്ക്കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും" കോമ്പസ് മൂവീസ് പ്രസ്താവനയിൽ വ്യക്തമാക്കി.




Comments