വിജയ്‌യുടെ അറുപ്പത്തിയഞ്ചാം ചിത്രം. ബീസ്റ്റ് ഫസ്റ്റ് ലുക്ക്.
- POPADOM
- Jun 22, 2021
- 1 min read

ആരാധകർക്ക് ആവേശമായി ദളപതിയുടെ അറുപത്തിയഞ്ചാമത് ചിത്രം. ബീസ്റ്റ് എന്ന ടൈറ്റിലിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തോക്കെടുത്ത് നിൽക്കുന്ന താരമാണുള്ളത്. വിജയുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തത്. നെൽസൺ ദിലീപ് കുമാറാണ് സംവിധായകൻ. സൺ പിക്ചേഴ്സാണ് നിർമ്മാണം. മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഉണ്ടാകും. അനിരുദ്ധിന്റേതാണ് സംഗീതം.




Comments