വിജയ് സേതുപതിയും നിത്യാ മേനോനും ഒന്നിക്കുന്ന മലയാള സിനിമ. ഇന്ദു വി എസിന്റെ 19(1)(a)
- POPADOM
- Jul 5, 2022
- 1 min read
വിജയ് സേതുപതിയും നിത്യാ മേനോനും മലയാളത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 19(1)(a) യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നവാഗതയായ ഇന്ദു വി എസ് ആണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. അടുത്ത മാസം റിലീസ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആന്റോ ജോസഫ് നിർമിച്ചിരിക്കുന്ന ചിത്രം ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്താണ് ചിത്രീകരിച്ചത്.

ഇന്ദ്രജിത് സുകുമാരൻ, ഇന്ദ്രൻസ്, അതുല്ല്യ ആശാഡം, ദീപക് പരമ്പോൾ തുടങ്ങിയവരും 19(1)(a) യിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. മനേഷ് മാധവൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.
മുൻപ് 'മാർക്കോണി മത്തായി' എന്ന സിനിമയിൽ ജയറാമിനൊപ്പം അതിഥി വേഷത്തിൽ വിജയ് സേതുപതി അഭിനയിച്ചിരുന്നു. വിജയ് സേതുപതി നായകനായ തമിഴ് ചിത്രം 'മാമനിതൻ' ജൂൺ 24നാണ് റിലീസ്.
Comments