top of page

'Weird Al' Yankovic ആകാന്‍ 'ഹാരി പോട്ടർ'

  • POPADOM
  • Jan 22, 2022
  • 1 min read

5 തവണ ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കിയ 'Weird Al' Yankovic ന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ Daniel Radcliffe നായകനാകും. ഹാരി പോട്ടറിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച Radcliffe ന്റെ പുതിയ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. Funny or Die പ്രൊഡക്ഷന്‍ ബാനറില്‍ തയ്യാറാകുന്ന ചിത്രം The Roku Channel ലൂടെ പ്രേക്ഷകരിലേക്ക് എത്തും. സിനിമയുടെ നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കും.


ree

Yankovic ന്റെ ബാല്യവും സംഗീതലോകത്തെ വളര്‍ച്ചയുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. പോപ്പ് സംഗീതത്തിന്റെ അകമ്പടിയില്‍ ഹ്യൂമര്‍ സോങ്സ്, പാരഡി എന്നിവ തയ്യാറാക്കിയാണ് 'Weird Al' സംഗീതലോകത്തെ അതികായനായത്. ഗായകന്‍, സംഗീത സംവിധായകന്‍, റെക്കോഡ് പ്രൊഡ്യൂസര്‍, നടന്‍ എന്നീ നിലകളിലെല്ലാം Yankovic തിളങ്ങിയിട്ടുണ്ട്. റെക്കോഡ് വേഗത്തിനാണ് Yankovic ന്റെ കോമഡി റെക്കോഡിങ്ങുകള്‍ വിറ്റുപോയിട്ടുള്ളത്.


ബയോപിക്കില്‍ തന്റെ വേഷം Radcliffe ചെയ്യുന്നതില്‍ ഏറെ സന്തോഷിക്കുന്നെന്ന് 'Weird Al' Yankovic വ്യക്തമാക്കി. വരും തലമുറ Radcliffe നെ ഓര്‍ക്കുന്നത് ഈ കഥാപാത്രത്തിന്റെ പേരിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page