top of page

മലയാളിയുടെ ഡോക്യുമെന്ററിക്ക് ഓസ്കർ നാമനിർദേശം. Writing With Fire ശ്രദ്ധേയമാകുന്നു.

  • POPADOM
  • Feb 10, 2022
  • 1 min read

തൊണ്ണൂറ്റി നാലാമത് ഓസ്കർ നാമനിർദേശ പട്ടികയിൽ Best Documentary Feature വിഭാഗത്തിൽ ഇടം നേടിയ Writing With Fire സംവിധാനം ചെയ്തത് ഡൽഹി മലയാളിയായ റിന്റു തോമസും ഭർത്താവ് സുഷ്മിത് ഘോഷും ചേർന്നാണ്.


ree

ദളിത് വനിതകൾ മാധ്യമപ്രവർത്തകരായി ജോലി ചെയ്യുന്ന ‘ഖബർ ലഹാരിയ’ എന്ന ഹിന്ദി പത്രത്തെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.


ree

ഓസ്കർ നാമനിർദേശ പട്ടികയിൽ The Power of the Dog ന് മികച്ച സംവിധാനം ഉൾപ്പെടെ 12 നോമിനേഷനുകൾ ലഭിച്ചു. Jane Campion സംവിധാനം ചെയ്ത ഈ സിനിമ വെസ്റ്റേൺ സൈക്കോളജിക്കൽ ഡ്രാമയാണ്. ഈ വർഷം 3 ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും The Power of the Dog നേടിയിരുന്നു. 10 നോമിനേഷനുകളുമായി Dune തൊട്ടുപിന്നിലുണ്ട്. Denis Vileneuve ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഡ്വഞ്ചർ സയന്റിഫിക് ഫിക്ഷൻ ആണിത്. എന്നാൽ സംവിധാനം, മികച്ച നടീ നടന്മാർക്കുള്ള പട്ടികയിൽ Dune ഇല്ലെന്ന പ്രത്യേകതയുമുണ്ട്. Belfast, West Side Story എന്നീ ചിത്രങ്ങൾ ഏഴും King Richard ആറും നോമിനേഷനുകൾ നേടി. Don’t Look Up, CODA, Drive My Car തുടങ്ങിയ 10 സിനിമകളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്.


മികച്ച സംവിധാനത്തിന് The Power of the Dog ലൂടെ Jane Campion ന് രണ്ടാം തവണയും ഒസ്കർ നാമനിർദേശം ലഭിച്ചു. 2 തവണ ഒസ്കർ നോമിനേഷൻ ലഭിക്കുന്ന ആദ്യ വനിതയാണിവർ. Steven Spielberg (West side Story), Paul Thomas Anderson (Licorice Pizza), Ryûsuke Hamaguchi (Drive My Car), Kenneth Branagh (Belfast) എന്നിവരാണ് സംവിധാനത്തിനുള്ള നാമനിർദേശം നേടിയ മറ്റുള്ളവർ.


മികച്ച നടനായി

Javier Bardem (Being the Ricardos),

Benedict Cumberbatch (The Power of the Dog), Andrew Garfield (Tick, Tick … BOOM!), Will Smith (King Richard),

Denzel Washington (The Tragedy of Macbeth) എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.


മികച്ച നടിയ്ക്കായി Jessica Chastain (The Eyes of Tammy Faye), Olivia Colman (The Lost Daughter), Penélope Cruz (Parallel Mothers), Nicole Kidman (Being the Ricardos), Kristen Stewart (Spencer) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 27നാണ് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page