ഓസ്കാർ നോമിനേഷൻ നേടിയ 'എ ഹീറോ' യും രാജ്യാന്തര മേളയിൽ
- POPADOM
- Mar 15, 2022
- 1 min read
കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ അസ്‌ഗാർ ഫർഹാദി (Asghar Farhadi) ചിത്രം എ ഹീറോ (A Hero) രാജ്യാന്തര ചലച്ചിത്ര മേളയിൽ. കടബാധ്യത കാരണം ജയിൽവാസമനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരൻ രണ്ട് ദിവസത്തെ പരോളിൽ നാട്ടിലെത്തുമ്പോഴുള്ള സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രത്തിന് കാൻ ഫിലിം (Cannes Film Festival) ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ, ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .

രണ്ടു തവണ ഓസ്കാർ പുരസ്‌കാരം (Oscar) നേടിയ അസ്‌ഗാർ ഫർഹാദിയുടെ ഒൻപതാമത്തെ ചിത്രമാണ് A Hero.
ചിത്രം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോക സിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.




Comments