നിർമാണം ഷിബു ബേബി ജോൺ. നായകൻ മോഹൻലാൽ
- POPADOM
- Jun 19, 2022
- 1 min read
മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോൺ സിനിമാ നിർമാണത്തിലേക്ക് കടക്കുന്നു. ജോൺ ആന്റ് മേരി ക്രിയേറ്റീവ് എന്ന കമ്പനിയുടെ ആദ്യ സിനിമയിൽ ഷിബു ബേബി ജോണിന്റെ സുഹൃത്ത് കൂടിയായ മോഹൻലാൽ നായകനാകും. പുതുമുഖം വിവേക് ആണ് സംവിധായകൻ.

സെഞ്ച്വറി ഫിലിംസും മാക്സ് ലാബും നിർമാണത്തിൽ ഭാഗമാകും. മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
Comments