വിജയ് ദേവരകൊണ്ട - പുരി ജഗന്നാഥ് ചിത്രം 'JGM'
- POPADOM
- Apr 4, 2022
- 1 min read
വിജയ് ദേവരകൊണ്ടയും പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥും തങ്ങളുടെ അടുത്ത സംരംഭമായ 'JGM' മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ചു.
ആക്ഷന്‍ ഡ്രാമയായ 'JGM'ല്‍ വിജയ് ദേവരകൊണ്ട മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രുപത്തിലായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ചാര്‍മി കൗര്‍, വംശി പൈഡിപ്പള്ളി, പുരി ജഗന്നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത് പുരി ജഗന്നാഥാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ JGM റിലീസ് ചെയ്യും.
"ശക്തമായ ഒരു പുത്തന്‍ ആഖ്യാനമാണ്" എന്നാണ് പുതിയ ചിത്രത്തെ കുറിച്ച് ആവേശത്തോടെ സംവിധായകന്‍ പുരി ജഗന്നാഥ് പറഞ്ഞത്.
"കഥ സവിശേഷതയുള്ളതാണ്. അത് എല്ലാ ഇന്ത്യക്കാരെയും സ്പര്‍ശിക്കും. അത് പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്" വിജയ് ദേവരകൊണ്ട പറഞ്ഞു.
ഈ മാസം ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഒന്നിലധികം അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ ചിത്രീകരിക്കുന്ന JGM പുരി കണക്റ്റ് & ശ്രീകര സ്റ്റുഡിയോ പ്രൊഡക്ഷനാണ് നിർമിക്കുന്നത്.




Comments