ക്ലിന്റൺ-മോണിക്ക ബന്ധത്തിന്റെ കഥയുമായി വെബ് സീരീസ്. ട്രെയ്ലർ പുറത്ത്.
- POPADOM
- Aug 14, 2021
- 1 min read
അമേരിക്കയേയും വൈറ്റ് ഹൗസിനേയും പിടിച്ചുലച്ച വലിയ വിവാദങ്ങൾക്ക് കാരണമായ ബിൽ ക്ലിന്റൺ–മോണിക്ക ലെവിൻസ്കി വിവാദ ബന്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. 'ഇംപീച്ച്‍മെന്റ്: അമേരിക്കൻ ക്രൈം സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന വെബ്‍സീരിസിന്റെ ആദ്യത്തെ എപ്പിസോഡ് സെപ്റ്റംബർ 7 ന് അമേരിക്കൻ പേ ചാനൽ ആയ എഫ് എക്സ് നെറ്റ്‌വർക്കിലൂടെ റിലീസ് ചെയ്യും. നാല്പത്തി രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ക്ലിന്റന് 22-കാരിയായ വൈറ്റ് ഹൗസിലെ ഇന്റേൺ മോണിക്ക ലെവിൻസ്കിയുമായി ഉണ്ടായ വിവാദ ബന്ധവും അതിന്റെ പശ്ചാത്തലത്തിൽ ദേശീയ തലത്തിൽ ഉയർന്നുവന്ന വിവാദങ്ങളുമായിരിക്കും വെബ് സീരിസിൽ പ്രതിപാദിക്കപ്പെടാൻ പോകുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.

ക്ലിന്റൺ–മോണിക്ക വിവാദത്തെ ആധാരമാക്കി ജെഫെറി ടൂബിൻ എഴുതിയ ബുക്കിനെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.
ബീനി ഫെൽഡ്സ്റ്റീൻ ആണ് മോണിക്ക ലെവിൻസ്കിയാകുന്നത്. ക്ലീവ് ഓവൻ ബിൽ ക്ലിന്റനായും എഡീ ഫാൽകോ ഹിലാരി ക്ലിന്റനായും എത്തുന്നു. ഈ പരമ്പരയിൽ പോള ജോൺസും ലിൻഡ ട്രിപ്പും ആയി സാറാ പോൾസണും അന്നലീ ആഷ്ഫോർഡും അഭിനയിക്കുന്നു
അമേരിക്കൻ ക്രൈം സ്റ്റോറി പരമ്പരയുടെ മൂന്നാമത്തെ സീസണാണ് ഇത്.




Comments