ലൂസിഫറിന്റെ പുതിയ സീസൺ സെപ്റ്റംബർ 10 ന് ; ട്രൈലെർ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്
- POPADOM
- Aug 11, 2021
- 1 min read
ലൂസിഫർ സീരീസിന്റെ അവസാന സീസണിന്റെ ട്രൈലെർ പുറത്ത് വിട്ട് നെറ്റ്ഫ്ലിക്സ്. ഫോക്സിന്റെ തന്നെ വളരെയധികം ആരാധകരെ നേടിയെടുത്ത സീരീസ് ആണ് ലൂസിഫർ. എന്നാൽ മൂന്ന് സീസണുകളായി അവസാനിപ്പിച്ച ലൂസിഫർ അടുത്ത സീസണിന് വേണ്ടി #SaveLucifer എന്ന ഒരു മാസ്സ് ക്യാമ്പയിൻ വരെ ആരാധകർ സോഷ്യൽ മീഡിയ വഴി നടത്തുകയുണ്ടായി പിന്നീട് ലൂസിഫർ സീരീസ് നെറ്റ്ഫ്ലിസ് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ സീസൺ 6 ഫൈനൽ എപ്പിസോഡിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തു. സെപ്റ്റംബർ 10 നാണ് സ്ട്രീം ചെയുന്നത്.

ദൈവത്തിനെതിരെ യുദ്ധം ചെയ്തതിനാൽ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ട് നരകത്തിലേക്ക് തള്ളപ്പെട്ട മാലാഖയാണ് ലൂസിഫർ. നരകത്തിന്റെ രാജാവായി ജീവിച്ച ലൂസിഫർ നരകം ഉപേക്ഷിച്ചു ഭൂമിയിലേക്ക് വരുന്നതും തുടർന്ന് LAPD- യുടെ ഒരു കൺസൾട്ടന്റായി മാറുകയും കൊലപാതക രഹസ്യങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തലം.
ടോം എല്ലിസ് ആണ് ലൂസിഫർ ആയി എത്തുന്നത് കൂടാതെ Dr.ലിൻഡ, അമെൻഡിൽ , ലൗറേൻ ജർമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




Comments