എംടി യുടെ കഥയിൽ സന്തോഷ് ശിവന്റെ നെറ്റ്ഫ്ലിക്സ് ചിത്രം.
- POPADOM
- Jun 11, 2021
- 1 min read
ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ നെറ്റ്ഫ്ലിക്ക്സിന് വേണ്ടി സിനിമ ഒരുക്കുന്നു. എം ടി വാസുദേവൻ നായരുടെ അഭയം തേടി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഛായാഗ്രഹണത്തിന് ശേഷം തന്റെ പ്രോജക്ട് അതായിരിക്കുമെന്ന് സന്തോഷ് ശിവൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ്ഹൗസിൽ സംസാരിക്കുന്നതിനിടെ വെളിപ്പെടുത്തി. സിദ്ദിഖാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത്. എംടി യുടെ ഇതേ കഥയിൽ മോഹൻലാലിനെ നായകനാക്കി 1986ൽ ഐ വി ശശിയുടെ സംവിധാനത്തിൽ 'അഭയം തേടി' എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്.





Comments