എം ടി യുടെ കഥയിൽ ഉണ്ണിമുകുന്ദനും പാർവ്വതിയും
- POPADOM
- Aug 26, 2021
- 1 min read
നെറ്റ്ഫ്ലിക്സ് നിർമിക്കുന്ന, എം ടി വാസുദേവൻ നായരുടെ 6 കഥകൾ കോർത്തിണക്കിയ ആന്തോളജി ചിത്രങ്ങളിൽ ഉണ്ണിമുകുന്ദനും പാർവ്വതിയും ഭാഗമാകുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്റെ ചിത്രത്തിലാണ് പാർവ്വതി അഭിനയിക്കുന്നത്.

ആന്തോളജിയിലെ മറ്റൊരു ചിത്രമായ 'ശിലാലിഖിതങ്ങൾ' പ്രിയദർശൻ സംവിധാനം ചെയ്യും. ബിജുമേനോൻ ആണ് ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. എം ടിയുടെ 'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമേയം. സിദ്ദിഖ് ആണ് ഇതിലെ പ്രധാന കഥാപാത്രമായി എത്തുന്നത്.
നാല്പതു മിനിറ്റ് ദൈർഘ്യമുള്ള ആറ് ചെറു ചിത്രങ്ങളാണ് ആന്തോളജിയിൽ. മധുപാൽ, അമൽ നീരദ് എന്നിവരും പ്രോജക്ടിന്റെ ഭാഗമായേക്കുമെന്ന് വിവരങ്ങളുണ്ട്. മറ്റു സംവിധായകരെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.










Comments