ഒന്നര വർഷത്തിന് ശേഷം അരങ്ങിൽ! ശോഭനക്ക് തമിഴ് മണ്ണിൽ ആദരം.
- POPADOM
- Aug 17, 2021
- 1 min read
"തേർഡ് ഗിയറിലേക് മാറുവാൻ ഏറ്റവും നല്ല മാർഗ്ഗം" എന്നു പറഞ്ഞാണ്
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാൻലിനും ഗവർണ്ണർക്കുമൊപ്പമുള്ള ഫോട്ടോ ശോഭന
തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്തത്.

"രാജ്ഭവനുള്ളിൽ നിന്നുകൊണ്ട് ഇന്ത്യയുടെ വികാരം മനസിലാക്കുവാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണറും മുഖ്യമന്ത്രി ശ്രീ സ്റ്റാലിനും, ഗാന്ധിയൻ ചിന്തകളെ കുറിച്ചുള്ള ഗാനങ്ങൾക്കു വേണ്ടി ഞങ്ങൾ ചുവടുവെച്ചത് ആസ്വദിച്ചു. എന്റെ മുന്നിലിരിക്കുന്ന ഓരോ നേതാക്കളും നമ്മുടെ പ്രാർത്ഥനയും സമാധാനവും അർഹിക്കുന്നു എന്ന് എന്റെ മനസ് പറഞ്ഞു. പതാകയുടെ പിൻവാങ്ങലിനായി അവർ ബ്യൂഗിൽ വായിച്ചപ്പോൾ രാജ്ഭവന്റെ മുറ്റത്തുകൂടി മാനുകൾ നടക്കുന്നുണ്ടായിരുന്നു. രാജ്ഭവന്റെ വളപ്പിനുണ്ണിൽ 2400 മാനുകൾ . ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന പലതിനെയും നമ്മൾ നിസ്സാരവൽക്കരിച്ചു കാണുന്നു എന്ന് ഞാൻ മനസ്സിലാക്കി.. ആരോഗ്യം, അവസരങ്ങൾ, ബഹുമാനം.. ഈ അവസരത്തിന് തമിഴ്നാട് സർക്കാരിന് എന്റെ നന്ദി അറിയിക്കുന്നു" ശോഭന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കോവിഡ് കാലത്തെ ശോഭനയുടെ സോഷ്യൽ മീഡിയയിലെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. തന്റെ ആരാധകരുമായി സിനിമയെയും നൃത്തത്തെയും കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും അവർ പങ്കുവെച്ചിരുന്നു.




Comments