അഭിനയം ജന്മസിദ്ധം മാത്രമല്ല പഠനം കൂടിയാണ് : സുരഭി ലക്ഷ്മി
- POPADOM
- Dec 13, 2021
- 1 min read
M80 മൂസ എന്ന ഹാസ്യ പരമ്പരയിലെ പാത്തുവിനെ മലയാളിപ്രേക്ഷകർ അത്രവേഗമൊന്നും മറക്കില്ല. പിന്നീടങ്ങോട്ട് നാഷണൽ അവാർഡ് വരെ എത്തിയ സുരഭി ലക്ഷ്മിയെന്ന അഭിനേത്രിയുടെ കലാജീവിതത്തിന് മലയാളി പ്രേക്ഷക മനസ്സുകളിൽ ഒട്ടും ചെറുതല്ലാത്ത ഒരിടം നേടിക്കൊടുത്തതും ആ അഭിനയ മികവു തന്നെയാണ്.

എന്നാൽ മികച്ച രണ്ടാമത്തെ നടിക്കുള്ള നാഷണൽ അവാർഡിന് അർഹയായിട്ടും മലയാള സിനിമയുടെ വിശാലമായ ലോകത്തു തന്റെ കഴിവുകൾക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടുണ്ടോയെന്ന ഗായിക സിതാര കൃഷ്ണകുമാറിന്റെ ചോദ്യത്തിന് സുരഭിയുടെ മറുപടി ഇങ്ങനെ "എന്റെ നാല്പതുകളിലേക്ക് വേണ്ടി ഞാൻ എന്നെ പാകപ്പെടുത്തുകയാണ്. ഒരു സ്ത്രീയുടെ പല ഘട്ടങ്ങൾ കഴിഞ്ഞെത്തുന്ന പ്രായം അതാണ്. അവിടെ എത്തുമ്പോൾ ഏതു കഥാപാത്രത്തെയും ഉൾക്കൊള്ളാൻ തക്കതായ കൂടുതൽ മികച്ച ഒരു നടിയായി ഞാൻ മാറും എന്നു വിശ്വസിക്കുന്നു’’
Wonderwall Media-യുടെ Storytel Stories Untold എന്ന Conversation series-ൽ ആണ് സിതാര കൃഷ്ണകുമാറിനോട് സുരഭി മനസ്സ് തുറക്കുന്നത്.
അഭിനയം ജന്മസിദ്ധമായി കിട്ടുന്നതുമാത്രമല്ല, മറിച്ച് കൃത്യമായ പഠനത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന, എടുക്കേണ്ട ഒന്നുകൂടിയാണ് എന്നു സുരഭി ലക്ഷ്മി വ്യക്തമാക്കി.
Comments