top of page

അച്ഛന് ആദരമായി സന്തോഷ് ശിവന്റെ ഡോക്യുമെന്ററി. 'ശിവനയനം' റിലീസിനൊരുങ്ങുന്നു.

  • POPADOM
  • Jun 29, 2021
  • 1 min read

പ്രസ്സ് ഫോട്ടോഗ്രാഫറും ഛായാഗ്രഹകനും സംവിധായകനുമായ അച്ഛൻ ശിവന്റെ ജീവിതത്തെക്കുറിച്ച് പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി സിനിമയാണ് 'ശിവനയനം'


ree

മലയാള മാധ്യമ രംഗത്തെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ചിത്രങ്ങളുടെ സൃഷ്ടാവായ ശിവൻ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. 1959ലാണ് അദ്ദേഹം തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ചെമ്മീൻ അടക്കമുള്ള ഒട്ടനവധി മലയാള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറും അദ്ദേഹമായിരുന്നു.



കേരള മീഡിയ അക്കാദമി നിർമ്മിച്ച ഡോക്യുമെന്ററിയിൽ എംടിയും മോഹൻലാലും മണിരത്നവും കെഎസ് സേതുമാധവനുമടക്കമുള്ള പ്രമുഖർ ഓർമകൾ പങ്കുവെക്കുന്നുന്നുണ്ട്. പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്യും. മോഹൻലാലാണ് ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page