top of page

കേരളത്തിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല; പ്രതിഫലത്തിൽ പോലും വിവേചനമെന്ന് മേതിൽ ദേവിക

  • POPADOM
  • Apr 16, 2022
  • 1 min read

കേരളത്തിൽ നൃത്ത കലാകാരന്മാർക്കും കലാകാരികൾക്കും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന് പ്രശസ്ത നർത്തകിയും അധ്യാപികയുമായ ഡോ. മേതിൽ ദേവിക. നർത്തകരായ സിനിമാ താരങ്ങൾക്ക് ലഭിക്കുന്ന അംഗീകാരം കലക്ക് വേണ്ടി മാത്രം ജീവിതം സമർപ്പിച്ച നർത്തകർക്ക് ലഭിക്കുന്നില്ല. ഗായിക

സിതാര കൃഷ്ണ കുമാറുമായുള്ള Stories Untold എന്ന അഭിമുഖ പരമ്പരയിലാണ് മേതിൽ ദേവികയുടെ തുറന്നു പറച്ചിൽ.



നൃത്ത വേദികളിൽ പോലും പ്രതിഫലം കൂടുതൽ ലഭിക്കുന്നത് സിനിമാ താരങ്ങൾക്കാണ്.

ഉത്തരേന്ത്യയിൽ നൃത്തത്തിനും സംഗീതത്തിനും മാത്രമായി പ്രത്യേക വേദികൾ ഒരുക്കുന്നു. അവിടെ സിനിമാ താരങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ കേരളത്തിൽ സിനിമയെന്ന പോലെ മറ്റ് കലകളും കച്ചവട വസ്തുവായി മാറിക്കൊണ്ടിരിക്കുകയാണ്.



നൃത്തത്തിൽ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനം കേരളത്തിൽ ഇല്ല. അതിനായി മറ്റ് ഇടങ്ങളെയാണ് ആശ്രയിക്കുന്നത്. നിരന്തരമായ അവഗണന മൂലം ഇവിടത്തെ കലാകാരന്മാർക്ക് നാട് വിടേണ്ട അവസ്ഥയാണെന്നും ദേവിക പറഞ്ഞു.


അഭിമുഖത്തിന്റെ പൂർണ രൂപം വാർത്തക്കൊപ്പമുള്ള ലിങ്കിൽ കാണാം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page